baburaj-vishal

സിനിമാ ചിത്രീകരണത്തിനിടെ തമിഴ് താരം വിശാലിന് പരിക്ക്. ശരവണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനിലാണ് സംഭവം. ബാബുരാജ് വിശാലിനെ എടുത്തെറിയുന്ന ഒരു രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം.

ക്ലൈമാക്‌സ് രംഗത്തിലെ ആക്ഷൻ സീൻ ചിത്രീകരിക്കുന്നതിനിടെ വിശാലിന്റെ തോള് ഭിത്തിയിൽ ഇടിക്കുകയായിരുന്നു. ലെക്കേഷനിൽ ഉണ്ടായിരുന്ന ഫിസിയോ തെറാപ്പിസ്റ്റ് ഉടൻ അടിയന്തിര ചികിത്സ നൽകി. ഡോക്ടർ രണ്ട് ദിവസത്തേക്ക് വിശ്രമം നിർദേശിച്ചിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.