dainik-bhasker

ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗത്തെ ഉത്തർപ്രദേശ് സർക്കാർ കൈകാര്യം ചെയ്ത രീതിയെ വിമർശിച്ച് നിരവധി വാർത്തകൾ ചെയ്ത പത്രസ്ഥാപനമായ ദൈനിക് ഭാസ്ക്കറിന്റെ വിവിധ ആഫീസുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ദൈനിക്ക് ഭാസ്ക്കർ നികുതി വെട്ടിപ്പ് നടത്തിയെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്ഡെന്ന് ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ടവർ പറഞ്ഞതായി ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ദൈനിക്ക് ഭാസ്ക്കറിന്റെ രാജ്യമൊട്ടാകെയുള്ള 35 കേന്ദ്രങ്ങളിൽ ഒരേസമയം റെയ്ഡ് നടന്നു. ഡെൽഹി, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ആഫീസുകളിലാണ് റെയ്ഡ് നടന്നത്. ദൈനിക് ഭാസ്ക്കറിന്റെ ഉടമകളുടെ വീടുകളിലും ആഫീസുകളിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. ഉത്തർപ്രദേശിലെ ഒരു പ്രാദേശിക ചാനലായ ഭാരത് സമാചാറും റെയ്ഡ് ചെയ്തിട്ടുണ്ട്.

Through its reporting Dainik Bhaskar has exposed the Modi regime’s monumental mismanagement of the COVID-19 pandemic. It is now paying the price.

An Undeclared Emergency as Arun Shourie has said — this is a Modified Emergency. https://t.co/EVLHGisGTq

— Jairam Ramesh (@Jairam_Ramesh) July 22, 2021

കൊവിഡ് രണ്ടാം തരംഗത്തിൽ ഉത്തർപ്രദേശിലെ ബി ജെ പി സർക്കാരിനെ നിശിതമായി വിമർശിച്ചുകൊണ്ടാണ് ദൈനിക് ഭാസ്ക്കർ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നത്. ബി ജെ പി സർക്കാരിനെ വിമർശിക്കാൻ ധൈര്യം കാണിച്ചതിനാലാണ് ദൈനിക്ക് ഭാസ്ക്കറിന്റെ ആഫീസുകൾ ഇപ്പോൾ റെയ്ഡ് ചെയ്യപ്പെടുന്നതെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാദ്ധ്യമസ്ഥാപനങ്ങളിൽ ഒന്നായ ദൈനിക് ഭാസ്ക്കറാണ് ഉത്തർപ്രദേശിലെ ഓക്സിജൻ ക്ഷാമത്തെ കുറിച്ചും ഗംഗാ നദിയിൽ ശവശരീരങ്ങൾ ഒഴുകി നടക്കുന്നതിനെകുറിച്ചുമെല്ലാം ആദ്യം വാർത്ത നൽകുന്നത്.