priya

നടി 'പ്രിയ വാര്യർ പ്രണയം വെളിപ്പെടുത്തുന്നു' എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ഈ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടി.

കഴിഞ്ഞ ഏപ്രിലിൽ നടി പോസ്റ്റ് ചെയ്ത വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. വീഡിയോയുടെ അടിക്കുറിപ്പ് തന്റെ അനുവാദത്തോടെ എഴുതി ചേർത്തതല്ലെന്നും, വ്‌ളോഗ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയാണെന്നും താരം ആരോപിക്കുന്നു.

വ്‌ളോഗിൽ നിന്നുള്ള ചില ക്ലിപ്പുകൾ മാത്രം മുറിച്ചുമാറ്റി സോഷ്യൽ മീഡിയയിൽ പല രീതിയിൽ പ്രചരിക്കുന്നത് കാണുവാനിടയായി. എന്റെയോ സുഹൃത്തുക്കളുടെയോ അനുവാദമില്ലാതെയാണ് ഇത് ചെയ്തിരിക്കുന്നത്. എന്നെക്കുറിച്ചുളള നിങ്ങളുടെ കരുതൽ കാണുമ്പോൾ സന്തോഷം തോന്നുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ തീർത്തും അനാവശ്യമാണ്. ഇത് വളരെ മോശമായ തരത്തിലുള്ള അടിക്കുറിപ്പുകളും തലക്കെട്ടുകളും ചേർത്ത് വാട്‌സ്ആപ്പിലും യൂട്യൂബിലും ടിക് ടോക്കിലും പ്രചരിക്കുന്നുണ്ട്. ഇനിയെങ്കിലും ഇതിന്റെ സത്യാവസ്ഥ മനസിലാക്കി വാർത്തകൾ നൽകൂവെന്നാണ് നടി പറയുന്നത്.