aa

ന​യ​ൻ​താ​ര​ ​നാ​യി​ക​യാ​കു​ന്ന​ ​പു​തി​യ​ ​ചി​ത്രം​ ​നെ​ട്രി​ക്കൺ​ ​ഒ​ ​ടി​ ​ടി​ ​യി​ലൂ​ടെ​ ​റി​ലീ​സി​നെ​ത്തു​ന്നു.​ ​ചി​ത്രം​ ​ഡി​സ്‌​നി​ ​ഹോ​ട്ട്സ്റ്റാ​റി​ലൂ​ടെ​യാ​ണ് ​എ​ത്തു​ന്ന​ത്.​
​ഫ​സ്റ്റ് ​ഡേ​ ​ഫ​സ്റ്റ് ​ഷോ​യ്ക്ക് ​ത​യ്യാ​റെ​ടു​ത്തോ​ളൂ​ ​എ​ന്ന് ​കു​റി​ച്ചു​കൊ​ണ്ട് ​പു​തി​യ​ ​പോ​സ്റ്റ​ർ​ ​ന​യ​ൻ​താ​ര​ ​ത​ന്നെ​യാ​ണ് ​പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.​ ​റൗ​ഡി​ ​പി​ക്‌​ചേ​ഴ്‌​സ് ​പ്രൊ​ഡ​ക്ഷ​ന്റെ​ ​ബാ​ന​റി​ൽ​ ​വി​ഘ്‌​നേ​ഷ് ​ശി​വ​ൻ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​മാ​ണ് ​നെ​ട്രി​ക്ക​ൺ.​ ​ചി​ത്ര​ത്തി​ൽ​ ​ന​യ​ൻ​താ​ര​ ​കാ​ഴ്ച​ ​വൈ​ക​ല്യ​മു​ള്ള​ ​യു​വ​തി​യാ​യാ​ണ് ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.​ ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്തി​രി​ക്കു​ന്ന​ത് ​മി​ലി​ന്ദ് ​റാ​വു​ ​ആ​ണ്.​ ​ത്രി​ല്ല​ർ​ ​ചി​ത്ര​മാ​യാ​ണ് ​നെ​ട്രി​ക്ക​ൺ​ ​ഒ​രു​ക്കു​ന്ന​ത്.​ ​കൊ​റി​യ​ൻ​ ​ചി​ത്ര​മാ​യ​ ​ബ്ലൈ​ൻ​ഡി​ന്റെ​ ​ത​മി​ഴ് ​റീ​മേ​ക്കാ​ണ് ​ഈ​ ​ചി​ത്ര​മെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​സൂ​ചി​പ്പി​ക്കു​ന്ന​ത്.​ ​'​തൃ​ക്ക​ണ്ണ് "​ ​അ​ഥ​വാ​ ​'​മൂ​ന്നാം​ക​ണ്ണ്'​ ​എ​ന്നാ​ണ് ​'​നെ​ട്രി​ക്ക​ൺ​ ​'​ ​എ​ന്ന​ ​വാ​ക്കി​ന്റെ​ ​അ​ർ​ത്ഥം.