തിരുവനന്തപുരം: മന്ത്രി എ കെ ശശീന്ദ്രനെതിരെ അടിയന്തര പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തിനെ രൂക്ഷമായി പരിഹസിച്ച് മുൻ മന്ത്രി എം എം മണി എം എൽ എ. പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, പി സി വിഷ്‌ണുനാഥ് എന്നിവരെ പരിഹസിച്ചാണ് എം എൽ എയുടെ വിവാദ പരാമർശം.
'അടിയന്തര പ്രമേയം അവതരിപ്പിച്ചത് വിഷ്‌ണുനാഥ്. ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്തെ പ്രശ്‌നങ്ങളിൽ പെട്ട് കർണാടകയ്‌ക്ക് പോയ ആളാണ് വിഷ്‌ണുനാഥ്. പിന്നെ സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിച്ചത് കുഞ്ഞാലിക്കുട്ടി. പിന്നെ സംസാരിച്ചത് പി ജെ ജോസഫ്. ഇതൊക്കെ ഗംഭീരമായെന്നാണ്' എം എം മണി പരിഹസിച്ചത്.