സർക്കാർ ജോലിക്കാർ കൈക്കൂലി വാങ്ങുന്നതായുള്ള വാർത്തകളിൽ പുതുമയൊന്നുമില്ല. എന്നാൽ വാങ്ങിയ കൈക്കൂലി കൊണ്ട് സ്വർണ കക്കൂസ് അടക്കമുള്ള ആഢംബര ജീവിതം നയിച്ച ഉദ്യോഗസ്ഥനാണ് ഇപ്പോൾ താരമായിരിക്കുന്നത്. റഷ്യയിലെ ഒരു പോലീസ് മേധാവിയാണ് കക്ഷി, ട്രാഫിക് ഉദ്യോഗസ്ഥൻമാരുമായി ചേർന്ന് ഡ്രൈവർമാരിൽ നിന്നും കൈക്കൂലി വാങ്ങിയാണ് അലക്സി എന്ന ഉദ്യോഗസ്ഥൻ കാശുവാരിയത്.
ഡ്രൈവർമാർക്ക് വാഹനങ്ങൾ പരിശോധനയില്ലാതെ കടന്ന് പോകുന്നതിനുള്ള അവസരമാണ് ഇദ്ദേഹവും കൂട്ടാളികളും കൈക്കൂലി വാങ്ങി ചെയ്തു കൊടുത്തത്. ഇതിന് പുറമേ ഫാൻസി നമ്പരുകൾ വാഹനങ്ങൾക്ക് നൽകിയും പണം സമ്പാദിച്ചിരുന്നു.
പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും നിരവധി ആഢംബര വസ്തുക്കളാണ് കണ്ടെടുത്തത്. രണ്ട് ലക്ഷം പൗണ്ട് പൗണ്ട് കൈക്കൂലിയായി വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ബില്യാർഡ്സ് റൂം വരെ ഇയാളുടെ ആഢംബര വീട്ടിൽ ഒരുക്കിയിരുന്നു. സ്വർണം പൊതിഞ്ഞ പടികളും കണ്ടെത്തി. ഇയാൾ ചെയ്ത കുറ്റം തെളിഞ്ഞാൽ 15 വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടവരും.