ggg

ലണ്ടൻ : ബ്രിട്ടനിലെ തുറമുഖ നഗരമായ ലിവർപൂളിനെ ലോക പൈതൃകപ്പട്ടികയിൽനിന്നു നീക്കാൻ തീരുമാനിച്ചതായി യുനെസ്‌കോ. എവർട്ടൻ ഫുട്‌ബോൾ സ്റ്റേഡിയം ഉൾപ്പെടെയുള്ള പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം പെരുകുയതോടെ പഴയ കെട്ടിടങ്ങളുടെ കലാസൗന്ദര്യം നഷ്ടമായെന്ന് ചൈനയിൽ ചേർന്ന യുനെസ്കോ പ്രത്യേക സമിതി യോഗം വിലയിരുത്തി. ബ്രേംലി മൂർ ഡോക്കിൽ ഉയരുന്ന പുതിയ നിർമാണങ്ങൾ ചരിത്ര പ്രധാനമായ ഈ പ്രദേശത്തിന്റെ പൈതൃക സൗന്ദര്യം കാരണമായെന്നും യുനെസ്കോ നിരീക്ഷിച്ചു.

2004 ലാണ് ലിവർപൂളിന് പൈകൃത പദവി ലഭിച്ചത്. മേർസി നദി ഐറിഷ് കടലുമായി സംഗമിക്കുന്നിടത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 50 വർഷത്തിനിടയിൽ ലോകപൈതൃക പദവി നഷ്ടമാകുന്ന മൂന്നാമത്തെ ഇടമാണിത്. ഒമാനിലെ അറേബ്യൻ ഒറിക്സ് സാങ്ച്വറിക്ക് 2007 ലും ജർമനിയിലെ ഡ്രസ്ഡൻ എൽബെ വാലിക്ക് 2009 ലും പൈതൃക പദവി നഷ്ടപ്പെട്ടിരുന്നു.