തിരുവനന്തപുരം: സെക്രട്ടറിയേറ്റ് അസോസിയേഷൻ പ്രസിഡന്റ് ജെ ബെൻസിയുടെ സ്ഥലമാറ്റ ഉത്തരവ് സർക്കാർ റദ്ദാക്കി. റവന്യു വകുപ്പിൽ നിന്നും കാർഷിക കടാശ്വാസ കമ്മീഷനിലേക്കായിരുന്നു മാറ്റം. പാർലമെന്ററി കാര്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയാണ് പുതിയ നിയമനം.
ബെൻസിയുടെ സ്ഥലം മാറ്റതിനെതിരെ പ്രതിപക്ഷ സംഘടനകൾ സമരം നടത്തി വരികയായിരുന്നു. പ്രതിഷേധം കടുത്ത സാഹചര്യത്തിലാണ് പുതിയ നിയമനം.