athanu

ഒളിമ്പിക് ആർച്ചറിയിൽ ഇന്ത്യൻ പ്രതീക്ഷകളായ ദീപിക കുമാരിയും അതാനു ദാസും ഇന്നിറങ്ങുന്നു. വ്യക്തിഗത റാങ്കിംഗ് റൗണ്ടിൽ ഇന്ത്യൻ സമയം രാവിലെ 5.30 മുതലാണ് ദീപിക അമ്പെയ്യാനിറങ്ങുന്നത്. തരുൺ ദീപ് റായ്,പ്രവീൺ യാദവ് എന്നിവർക്കൊപ്പം അതാനുവും വ്യക്തിഗത റാങ്കിംഗ് റൗണ്ടിൽ മത്സരിക്കും. ഇന്ത്യൻ സമയം 9.30നാണ് പുരുഷ വിഭാഗം മത്സരങ്ങൾ തുടങ്ങുന്നത്.