jj

കിഴങ്ങുകളിൽ മധുരമുള്ള ഒന്നാണ് മധുരക്കിഴങ്ങ്. ധാരാളം അന്നജവും നാരുകളും

അടങ്ങിയ ഇവ ശരീരത്തിലെ ഗ്ലൈസമിക് ഇൻഡെക്‌സ് കുറച്ച് പ്രമേഹത്തെ ചെറുക്കും. വൈറ്റമിന്‍ സി, ബീറ്റാകരോട്ടിൻ അടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്കും, പ്രതിരോധശേഷി നൽകി രോഗസാദ്ധ്യത കുറയ്ക്കുന്നതിനും ഉത്തമം. കൂടാതെ ഇതിലെ കരാറ്റനോയ്ഡുകൾ പ്രായമായവരിൽ ഉണ്ടാകുന്ന കാഴ്ചപ്രശ്‌നങ്ങൾ പരിഹരിക്കുന്നു. ചർമത്തിൽ ചുളിവുകൾ വീഴുന്നത് തടയാനും മികച്ചതാണ്. മധുരക്കിഴങ്ങിലുള്ള മഗ്നീഷ്യം, സ്‌ട്രെസ് കുറച്ച് ഹൃദയത്തിനും നാഡികൾക്കും ഗുണം ചെയും. നാരുകളാൽ സമ്പന്നമായതിനാൽ ദഹനപ്രശ്‌നങ്ങൾക്കും മലബന്ധം പോലുള്ള പ്രശ്‌നങ്ങൾക്കും നല്ലതാണ്. മധുരക്കിഴങ്ങിലെ വൈറ്റമിൻ ഡി ഊർജം വർദ്ധിപ്പിച്ച് ശരീരം ആരോഗ്യ പൂർണമാക്കുന്നു.