കോഴിക്കോട് : കൊടകര കുഴൽപ്പണ കവർച്ചാക്കേസിൽ അന്വേഷണ സംഘം നാളെ കുറ്റപത്രം സമർപ്പിക്കും. കവർച്ചാസംഘം തട്ടിയെടുത്ത മൂന്നരക്കോടി രൂപ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 22 അംഗ ക്രിമിനൽ സംഘത്തിനെയാണ് കുറ്റപത്രത്തിൽ പ്രതി ചേർത്തിരിക്കുന്നത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെ 19 ബി.ജെ.പി നേതാക്കൾ സാക്ഷിപ്പട്ടികയിലുണ്ട്. ഇവരുൾപ്പെടെ ആകെ 200 സാക്ഷികളാണ് കേസിൽ ഉള്ളത്.