ചങ്ങനാശേരി: പിടിച്ചുപറി, മോഷണക്കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ. തൃക്കൊടിത്താനം ചാഞ്ഞോടി ഉരപ്പാംകുഴി അനന്തു ഷാജി(23) ആണ് അറസ്റ്റിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ ബൈക്കിൽ സഞ്ചരിക്കുമ്പോൾ പൊലീസ് പട്രോളിംഗ് സംഘത്തിന്റെ കസ്റ്റഡിയിലാകുകയായിരുന്നു. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിൽ ഇയാളുടെ പേരിൽ മോഷണക്കേസുണ്ട്. ബൈക്ക് യാത്രികനെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബൈക്കും പണവും കവർന്ന കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. എസ്എച്ച്ഒ ഇ അജീബ്, എസ്.ഐമാരായ രഘു, സജി സാരംഗ്, എ.എസ്.ഐ ബിജു, സീനിയർ സി.പി.ഒമാരായ ജോർജ്, ജയ്മോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.