nn

പോർട്ട് ഒ പ്രിൻസ്: ഹെയ്തിയിൽ പുതിയ പ്രധാനമന്ത്രിയായി ഏരിയൽ ചുമതലയേറ്റു. പ്രസിഡന്റ് ജൊവേനൽ മൊയ്‌സേ കൊല്ലപ്പെട്ടതിനെ തുടർന്ന് രാജ്യത്ത് നിലനില്ക്കുന്ന രാഷ്‌ട്രീയ അനിശ്ചിതത്വത്തിന് താത്ക്കാലിക പരിഹാരമായാണ് ഹെന്‍‌റിയെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചത്. രാജ്യത്ത് പുതിയ പ്രസിഡന്‍റിനെ സെപ്റ്റംബറിൽ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തും.

രാജ്യത്ത് തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുകയെന്നതാണ് തന്റെ ആദ്യ ദൗത്യമെന്നും എല്ലാ ജനങ്ങൾക്കും അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കാനാകണമെന്നുംഏരിയൽ ഹെന്‍‌റി പറഞ്ഞു. മുൻ ക്യാബിനറ്റ് മന്ത്രിയും രാജ്യത്തെ പ്രശസ്തനായ ന്യൂറോസർജ്ജനുമാണ് ഹെന്‍‌റി.

ഈ കഴിഞ്ഞ 7-ാം തിയതിയാണ് ഹെയ്തിയിൽ പ്രസിഡന്റ് കൊല്ലപ്പെട്ടത്. ഇതിനെ തുടർന്നുണ്ടായ സംഘർഷത്തെ തുടർന്ന് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഐക്യരാഷ്‌ട്രസഭയും അമേരിക്കയുൾപ്പെടെയുള്ള ലോകരാജ്യങ്ങളും ഹെയ്തിയിൽ ജനാധിപത്യം പുനഃസ്ഥാപിക്കാനായി എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.