ddd

ന്യൂഡൽഹി: വലിയമലയിൽ ഐ.എസ്.ആർ.ഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്​റ്റംസ് കേന്ദ്രത്തിന്റെ വികസനത്തിന് സ്ഥലം വിട്ടുകൊടുത്തവർക്ക് ഉ‌ടൻ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പി കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗിന് നിവേദനം നൽകി. 163 കുടുംബങ്ങളുടെ 62 ഏക്കർ ഭൂമിയും വസ്തുവകകളും 2015ൽ ഏറ്റെടുക്കാൻ നടപടി തുടങ്ങിയെങ്കിലും നഷ്ടപരിഹാരം നൽകിയിട്ടില്ല. ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അടൂർ പ്രകാശിന് മന്ത്രി ഉറപ്പുനൽകി.