anil

ന്യൂഡൽഹി: റാഫേൽ വിമാന കരാറുമായി ബന്ധപ്പെട്ട വിവാദ സമയത്ത് അനിൽ അംബാനിയുടെ ഫോണും ചോർത്തിയതായി വെളിപ്പെടുത്തൽ.. 2018ൽ 36 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള നീക്കത്തെ ചൊല്ലിയുള്ള വിവാദസമയത്താണ് അനിൽ അംബാനിയുടെയും റിലയൻസ് എ.ഡി.എ ഗ്രൂപ്പിലെ മറ്റൊരു ഉദ്യോഗസ്ഥന്റെയും ഫോൺ നിരീക്ഷണത്തിലാക്കിയതെന്നാണ് റിപ്പോർട്ട്.

കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് തലവൻ ടോണി യേശുദാസന്റെ നമ്പരാണ് പെഗാസസ് വഴി നിരീക്ഷണത്തിലാക്കിയത്. ഇയാളുടെ ഭാര്യയുടെ നമ്പരും പട്ടികയിൽ ഉണ്ടെന്നാണ് വിവരം. നേരത്തെ സി.ബി.ഐ മുൻ മേധാവി അലോക് വർമ്മയുടെയും സി.ബി.ഐ മുൻ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയുടെയും ഫോൺ ചോർത്തിയതായ റിപ്പോർട്ടും പുറത്തുവന്നിരുന്നു.