കുട്ടനാട്: ചക്കുളത്തുകാവ് ദേവി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ തമിഴ്നാട് ദേവസ്വം ,മന്ത്രി ശേഖർ ബാബുവിനെ ക്ഷേത്ര മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, മാനേജിംഗ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മേൽശാന്തിമാരായ അശോകൻ നമ്പൂതിരി രഞ്ജിത്ത് ബി.നമ്പൂതരി എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു. അഡ്മിനിസ്‌ട്രേറ്റർ അഡ്വ.കെ.കെ.ഗോപാലകൃഷ്ണൻ നായർ, ഹരിക്കുട്ടൻ നമ്പൂതിരി, മാനേജർ സത്യൻ, അജിത്ത് പിഷാരത്ത് എന്നിവർ പ്രസംഗിച്ചു. കൊവിഡ് മഹാമാരി നേരിടുന്നതിന് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.
കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി എല്ലാ മാസവും മുടങ്ങാതെ ഇവിടെ സന്ദർശനം നടത്തിയിരുന്ന അദ്ദേഹം ദേവസ്വം മന്ത്രിയായി ചുമതലയേറ്റശേഷമുള്ള ആദ്യ സന്ദർശനമായിരുന്നു ഇന്നലത്തേത്.