covid

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,342 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് മൂലം മരണമടഞ്ഞവർ 483 ആണ്. ഇതോടെ രാജ്യത്ത് ആകെ മരണമടഞ്ഞവർ 4,19,473 ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 3.12 കോടിയാണ് ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. ഇതിൽ 3.04 കോടി പേർ രോഗമുക്തരായി. നിലവിൽ ആക്‌ടീവ് കേസുകൾ 4,05,513 ആണ്.


ഇതുവരെ രാജ്യത്ത് 42.34 കോടി ഡോസ് വാക്‌സിനുകൾ വിതരണം ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. ഇതിൽ 54 ലക്ഷം ഡോസുകൾ 24 മണിക്കൂറിനിടെ വിതരണം ചെയ്‌തു. രോഗമുക്തി നേടിയവർ 38,740 ആണ്.രോഗമുക്തി നിരക്ക് രാജ്യത്ത് 97.36 ശതമാനമാണ്.