വിവാഹങ്ങൾ ആഘോഷത്തിന്റേതാണ്. അതിനാൽ തന്നെ ചില കുസൃതിത്തരങ്ങളൊക്കെ വധുവിന്റെയും വരന്റെയും കൂട്ടുകാർ ഒപ്പിക്കാറുമുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
വിവാഹദിവസം നടക്കുന്ന സത്കാരത്തിൽ വധുവിന് വരന്റെ കൂട്ടുകാർ വർണക്കടലാസിൽ പൊതിഞ്ഞ ഗിഫ്റ്റ് നൽകുകയും, അത് അവിടെ വച്ചു തന്നെ തുറന്ന് നോക്കാൻ ആവ്യശ്യപ്പെടുകയും ചെയ്യുന്നു. വരന്റെ സുഹൃത്തുക്കൾ നവദമ്പതികളെ കളിയാക്കുന്നതിന് വേണ്ടിയുള്ള സമ്മാനമായിരുന്നു അതിൽ. വധു പൊതി തുറക്കുമ്പോൾ കുഞ്ഞിന് പാൽ നൽകുന്നതിനുള്ള കുപ്പിയായിരുന്നു അതിൽ.
ഗിഫ്റ്റ് തുറന്നതും ദേഷ്യത്താൻ മുഖം ചുവന്ന പെൺകുട്ടി സമ്മാനം നിലത്തിടുന്നതും വീഡിയോയിലുണ്ട്. സുഹൃത്തുക്കൾ സമ്മാനം എടുത്ത് വീണ്ടും വധുവിന്റെ മടിയിൽ വയ്ക്കുമ്പോൾ അവൾ തൽക്ഷണം സമ്മാനം വലിച്ചെറിയുന്നു. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ഇതുവരെ ഒരു കോടിയിലേറെ പേരാണ് കണ്ടത്.