krishnachandran-mohanlal

മോഹൻലാലിലെ ഗായകനെ മലയാളികൾക്ക് സുപരിചിതമാണ്. നിരവധി സിനിമകളിൽ ഹിറ്റ് ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുമുണ്ട്. എത്രയോ സ്‌റ്റേജ് ഷോകളിലും പ്രേക്ഷകനെ അദ്ദേഹം വിസ്‌മയിപ്പിച്ചിരിക്കുന്നു. ഇപ്പോഴിതാ വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു പ്രോഗ്രാമിലെ ലാലിന്റെ ആലാപനം ശ്രദ്ധേയമാവുകയാണ്.

1986ൽ നടന്ന സ്‌റ്റേജ് ഷോയുടെ ദൃശ്യങ്ങൾ ഓർബിറ്റ് വിഷനാണ് പുറത്തുവിട്ടത്. നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് ലഭിക്കുന്നത്. എന്തൊരു ക്യൂട്ടാണ് ലാലേട്ടൻ എന്നു തുടങ്ങി, അടിപൊളി സംസാരം അടിപൊളി ശബ്ദം അടിപൊളി പാട്ടു എന്നു തുടരുന്നു കമന്റുകൾ. ഏറ്റവുമൊടുവിലായി ഗായകൻ കൃഷ്‌ണൻ ചന്ദ്രൻ മോഹൻലാലിനെ കുറിച്ചു പറയുന്ന വാക്കുകളും ശ്രദ്ധേയമാണ്.