വള്ളം കളിയുടെ നാടായ കുട്ടനാട് ഇപ്പോൾ വെള്ളത്തെ ഭയക്കുന്ന നാടായി മാറിയിരിക്കുന്നു. തണ്ണീർമുക്കം ബണ്ട് വന്നതോടെയാണ് കുട്ടനാടിന് ഇപ്പോഴത്തെ ദുരവസ്ഥയുണ്ടായത് എന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. എന്നാൽ സമുദ്ര നിരപ്പിൽ നിന്നും താഴ്ന്ന പ്രദേശമായ കുട്ടനാട്ടിൽ ഉപ്പുവെള്ളം കയറാതെ സംരക്ഷിക്കുന്നതിൽ തണ്ണീർമുക്കം ബണ്ടിന് നിർണായക പങ്കുണ്ട്. തണ്ണീർമുക്കം, തോട്ടപ്പള്ളി ബണ്ടുകളിലെ ഷട്ടറുകളിലൂടെയാണ് ഇപ്പോൾ കുട്ടനാട്ടിലെത്തുന്ന നദികളിലെ വെള്ളം കടലിലേക്ക് ഒഴുകുന്നത്. എന്നാൽ ഒഴുകുന്ന ജലത്തിന്റെ അളവ് കുറയുന്നതാണ് കുട്ടനാടിനെ മുക്കുന്നത്. കുട്ടനാടിന് ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് നേരിട്ട് ചെന്ന് അന്വേഷിക്കുകയാണ് നേർക്കണ്ണ് ഈ ലക്കത്തിൽ