sanju-samson

കൊളംബോ: മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഏകദിനത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ അരങ്ങേറ്റം കുറിക്കും. 2015ല്‍ ഇന്ത്യന്‍ ദേശിയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഏറെ കാത്തിരിപ്പിനൊടുവിലാണ് ഏകദിനത്തില്‍ സഞ്ജു പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുന്നത്.

ആദ്യ ഏകദിനത്തില്‍ പരിക്കിനെ തുടര്‍ന്നാണ് സഞ്ജുവിനെ കളിക്കാനാവാതെ പോയത്. സഞ്ജു സാംസണിനൊപ്പം നാല് താരങ്ങള്‍ കൂടി ഇന്ന് ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട്. നിതീഷ് റാണ, ചേതന്‍ സക്കറിയ, കെ ഗൗതം, രാഹുല്‍ ചഹര്‍ എന്നിവരാണ് ഇന്ത്യന്‍ പ്ലേയിംഗ് ഇലവനിൽ ഇടം നേടിയത്.

ആദ്യ രണ്ട് ഏകദിനവും ജയിച്ച ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. ആശ്വാസ ജയം തേടിയാണ് ശ്രീലങ്ക ഇറങ്ങുന്നത്. നായകനായുള്ള തുടക്കം തന്നെ എതിരാളികള്‍ക്കെതിരെ വൈറ്റ് വാഷ് ജയം നേടി ആഘോഷിക്കാനാവും ധവാന്‍റെ പ്ലാന്‍.