വാഷിംഗ്ടൺ: അയൽരാജ്യമായ ക്യൂബക്കെതിരെ പതിറ്റാണ്ടുകളായി തുടരുന്ന ഉപരോധം കടുപ്പിച്ച് ബൈഡൻ ഭരണകൂടം. ക്യൂബൻ സുരക്ഷാ ഉദ്യോഗസ്ഥനും ആഭ്യന്തര മന്ത്രാലയ സേനക്കുമാണ് പുതുതായി യു.എസ് പുതുതായി ഉപരോധം പ്രഖ്യാപിച്ചത്. 78 കാരനായ ഉന്നത ക്യൂബൻ ഉദ്യോഗസ്ഥൻ അൽവാരോ ലോപസ് മിയറയാണ് അമേരിക്ക പുതുതായി ഉപരോധ പട്ടികയിൽപ്പെടുത്തിയ വ്യക്തി. ജോ ബൈഡൻ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ക്യൂബയ്ക്കെതിരെ പുതിയ ഉപരോധം പ്രഖ്യാപിക്കുന്നത്.
യു.എസ് പ്രഖ്യാപനം തള്ളിയ ക്യൂബ ഇതേ നിയന്ത്രണങ്ങൾ വരുത്തേണ്ടിയിരുന്നത് അമേരിക്കൻ ഉദ്യോഗസ്ഥർക്കും സേനയ്ക്കുമായിരുന്നുവെന്ന് പ്രതികരിച്ചു.
ഒരാഴ്ച മുമ്പ് ക്യൂബയിൽ ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് യു.എസ് രംഗത്ത് എത്തിയിരുന്നു.