ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ് മീനെണ്ണ അഥവാ സീ കോഡ് ഓയിൽ. കൂടാതെ വിറ്റാമിൻ എ, ഡി, മോണോസാച്വറേറ്റഡ് കൊഴുപ്പുകൾ, സാച്വറേറ്റഡ് കൊഴുപ്പുകൾ, കലോറി എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. എണ്ണമയമുളള മത്സ്യവിഭവങ്ങളിൽ നിന്നും അതായത് സാൽമൺ, വെളുത്ത മത്സ്യം, മത്തി എന്നിവയിൽ നിന്നും അവയുടെ തോലുകളിൽ നിന്നുമാണ് മീനെണ്ണ എടുക്കുന്നത്. ഇത് കഴിക്കുന്നവരിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത കുറവാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ഉള്ളതിനാൽ ബുദ്ധിവികാസത്തിനും പ്രതിരോധശേഷി കൂട്ടാനും വളരെ സഹായകരമാണ്. കാഴ്ചശക്തി വർദ്ധിപ്പിക്കാനായും എല്ലുകളുടെ ബലത്തിനും ദിവസേന ഒരു മീനെണ്ണ ഗുളിക കഴിക്കാം.ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കാനുള്ള നല്ലൊരു മരുന്നാണിത്. ചർമത്തിന്റെ സംരക്ഷണത്തിനും മുടിയുടെ വളർച്ചയ്ക്കും ഇത് ഫലപ്രദമാണ്.