ril

മുംബയ്: റിലയൻസ് ഇൻഡസ്‌ട്രീസ് നടപ്പുവർഷത്തെ ഏപ്രിൽ-ജൂൺപാദത്തിലെ ലാഭത്തിൽ 7.25 ശതമാനം ഇടിവ് നേരിട്ടു. 13,233 കോടി രൂപയിൽ നിന്ന് 12,273 കോടി രൂപയായാണ് ലാഭം കുറഞ്ഞത്. മൊത്ത വരുമാനം 91,238 കോടി രൂപയിൽ നിന്ന് 58.2 ശതമാനം വർദ്ധിച്ച് 1.44 ലക്ഷം കോടി രൂപയിലെത്തി. റിലയൻസ് ജിയോ ഇൻഫോകോമിന്റെ ലാഭം 2,250 കോടി രൂപയിൽ നിന്നുയർന്ന് 3,501 കോടി രൂപയായി; വളർച്ച 45 ശതമാനം.

കൊവിഡ് രണ്ടാംതരംഗത്തിൽ റീട്ടെയിൽ ബിസിനസ് നേരിട്ട തളർച്ചയാണ് ലാഭത്തെ ബാധിച്ചത്. കമ്പനിയുടെ ഓയിൽ-ടു-കെമിക്കൽ (ഒ2സി) വിഭാഗത്തിന്റെ വരുമാനക്കുതിപ്പ് 75.2 ശതമാനമാണ്. 58,906 കോടി രൂപയിൽ നിന്ന് 1.03 ലക്ഷം കോടി രൂപയിലേക്കാണ് വർദ്ധന.