കൊച്ചി: രാജ്യസുരക്ഷാ മേഖലയിലെ തന്ത്രപ്രധാനമായ 41 ഓർഡനൻസ് ഫാക്‌ടറികൾ കോർപ്പറേഷനുകളാക്കി മാറ്റാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ നേവൽബേസ്, എൻ.എ.വൈ, എൻ.എ.ഡി., എൻ.പി.ഒ.എൽ, എം.ഇ.എസ് ഗേറ്റുകൾക്ക് മുന്നിൽ പ്രതിരോധ ജീവനക്കാർ പ്രതിഷേധിച്ചു. 26 മുതൽ ഓർഡനൻസ് ഫാക്‌ടറികളിലെ ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് നേരിടാൻ കൊണ്ടുവന്ന പ്രതിരോധ അവശ്യസർവീസ് ഓർഡിനൻസ് പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
നേവൽബേസ് വേമ്പനാട് ഗേറ്റിൽ നടന്ന പ്രതിഷേധത്തിൽ സിവിലിയൻ വർക്കേഴ്‌സ് യൂണിയൻ സെക്രട്ടറി കെ.ഡി. ബാബു, എ.ഐ.ഡി.ഇ.എഫ് ദേശീയ കമ്മിറ്റിഅംഗം കെ. ജയചന്ദ്രൻ നായർ, എൻ.ബി.ഇ.യു സെക്രട്ടറി വി.പി. ഡാനിയേൽ, ബി.പി.എം.എസ് ഭാരവാഹി എസ്. സുധീർ എന്നിവർ സംസാരിച്ചു. എൻ.എ.ഡി മെയിൻ ഗേറ്റിൽ നടന്ന യോഗത്തിൽ ഓൾ ഇന്ത്യ ഡിഫൻസ് എംപ്ളോയീസ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് കെ. ബാലകൃഷ്‌ണൻ, എൻ.എ.ഡി എംപ്ളോയീസ് യൂണിയൻ പ്രസിഡന്റ് പ്രമോദ്കുമാർ, എം.ഇ.എസ് ഗേറ്റിലെ യോഗത്തിൽ ടി. സതീഷ്‌കുമാർ, ശശികുമാർ പിള്ള, വി.ഡി. വിത്സൺ, എൻ.എ.വൈ വിമാൻ ഗേറ്റിലെ യോഗത്തിൽ വർക്കേഴ്‌സ് യൂണിയൻ വൈസ് പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്‌ണൻ എന്നിവർ സംസാരിച്ചു.