fire-dosa

ഏറ്റവും കൂടുതൽ വകഭേദങ്ങളുളള ഭക്ഷണപ്രേമികളുടെ ഇഷ്ടവിഭവമായ ദോശയിൽ പുതിയ പരീക്ഷണങ്ങൾ ഇപ്പോഴും പാചകപ്പുരകളിൽ സജീവമാണ്. പരമ്പരാ​ഗത ദക്ഷിണേന്ത്യൻ വിഭവമായ ദോശയുടെ എണ്ണമറ്റപതിപ്പുകൾ ഇന്ത്യയുടെ വിവിധഭാ​ഗങ്ങളിൽ നമുക്ക് കാണാൻ കഴിയും. എന്നാൽ ഇപ്പോൾ ഈ കുടുംബത്തിലേക്ക് പുതിയ അം​ഗമായി ഫയർ ദോശകൂടി എത്തിയിരിക്കുകയാണ്. ഇന്‍ഡോറിലാണ് ഈ വെറൈറ്റി ദോശ തയ്യാറാക്കിയിരിക്കുന്നത്. ഫുഡി ഇന്‍കാര്‍നേറ്റ് എന്ന പേരിലെ ഫുഡ് വ്ലോ​ഗർ ഇന്‍സ്റ്റാഗ്രാമിൽ പങ്കുവച്ച ഫയർ ദോശയുടെ വീഡിയോ ഇതിനോടകം ഭക്ഷണപ്രേമികൾക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു.

View this post on Instagram

A post shared by Amar Sirohi (@foodie_incarnate)