ghvghgh
fggfgf

ബീജിംഗ് : ചൈനീസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായി ടിബറ്റ് സന്ദർശിച്ച് ഷി ജിംഗ് പിങ്. 1990 ന് ശേഷം ഇതാദ്യമായാണ് ഒരു ചൈനീസ് പ്രസിഡന്റ് ടിബറ്റിൽ സന്ദർശനം നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. അതീവ രഹസ്യമായാണ് ഷി ജിംഗ് പിങ് സന്ദർശനത്തിനെത്തിയത്. അരുണാചൽ പ്രദേശിനു സമീപത്തുള്ള നൈഗ്ചി നഗരത്തിലും ഷീ സന്ദർശനം നടത്തി. 1990 ന് ശേഷം ഇതാദ്യമായാണ് ഒരു ചൈനീസ് പ്രസിഡന്റ് ടിബറ്റിൽ സന്ദർശനം നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. 1990ൽ ജിയാങ് സെമിനാണ് ഇതിന് മുൻപ് ടിബറ്റ് സന്ദർശിച്ചത്. ഇതിന് മുൻപ് രണ്ട് തവണയാണ് ഷി ജിംഗ് പിങ് ടിബറ്റ് സന്ദർശിച്ചിട്ടുള്ളത്. 1998ൽ ഫുജിയാൻ പ്രവിശ്യയിലെ പാർട്ടി മേധാവി എന്ന നിലയിലും 2011ൽ വൈസ് പ്രസിഡന്റ് എന്ന നിലയിലുമായിരുന്നു സന്ദർശനം. ടിബറ്റൻ ആചാര്യ പ്രമുഖർ ചൈനീസ് പ്രസിഡന്റിന് ഊഷ്മളമായ വരവേൽപ് നൽകുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ചൈനീസ് മാദ്ധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. ടിബറ്റിലെ എല്ലാ വിഭാഗം ജനങ്ങളും സന്തോഷകരമായ ഭാവിയിലേക്കു മുന്നേറുമെന്ന് ഷി പറഞ്ഞു.

ഇന്ത്യയും ചൈനയും തമ്മിൽ ടിബറ്റൻ അതിർത്തിയിലുള്ള പ്രശ്നങ്ങളും, ദലൈലാമ വിഷയത്തിൽ നിലനില്ക്കുന്ന അഭിപ്രായ ഭിന്നതകൾക്കിടയിലും ചൈനീസ് പ്രസിഡന്റിന്റെ അപൂർവ ടിബറ്റൻ സന്ദർശനം ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്. ചൈനീസ് ഭരണകൂടം മതപരമായ വിശ്വാസങ്ങളെ അടിച്ചമർത്തുകയാണെന്ന് ഒരു വിഭാഗം ടിബറ്റൻ ജനത ആരോപിക്കുമ്പോൾ മേഖലയിൽ വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങളിലൂടെ എതിർപ്പുകളെ ഇല്ലാതാക്കാനാണ് ചൈനീസ് സർക്കാരിന്റെ ശ്രമം.