ടോക്യോ: ഒളിമ്പിക്‌സ് ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് നിരാശയോടെ തുടക്കം. വനിതകളുടെ പത്ത് മീറ്റർ റൈഫിളിൽ ഫൈനലിന് യോഗ്യത നേടാനായില്ല. എലവേനി വേലറിവൻ, അപൂർവി ചന്ദേല എന്നിവർ നിരാശപ്പെടുത്തി.
Tokyo Olympics: Big blow as Elavenil and Apurvi fail to qualify for medal round in women's 10m air rifle
— ANI Digital (@ani_digital) July 24, 2021
Read @ANI Story | https://t.co/QsK2OeaWji#TokyoOlympics2021 pic.twitter.com/YHnm6X65ot
യോഗ്യതാ റൗണ്ടില്‍ 626.5 പോയിന്റുമായി എലവേനി വേലറിവാന് 16-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്. അപൂര്‍വിയാകട്ടെ 621.9 പോയിന്റുമായി 36-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 632.9 പോയിന്റുമായി നോര്‍വെയുടെ ഡസ്റ്റാഡ് ജെനെറ്റ് ഹെഗാണ് ഒന്നാമതെത്തിയത്.
അതേസമയം മിക്‌സഡ് അമ്പെയ്ത്ത് മത്സരത്തിൽ ഇന്ത്യയുടെ ദീപിക കുമാരി- പ്രവീൺ യാദവ് സഖ്യം ക്വാർട്ടർ ഫൈനലിലെത്തി.ചൈനീസ് തായ്‌പേയ് ടീമിനെയാണ് കീഴടക്കിയത്. 5-3 എന്ന സ്‌കോറിനാണ് വിജയം.