hanged

കൊല്ലം: രണ്ട് മാസം മുൻപ് മാത്രം വിവാഹിതയായ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു. പേരയം സ്വദേശി ധന്യാ ദാസാ(21)ണ് ഭർതൃഗൃഹത്തിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് രാജേഷാണ് സംഭവം ആദ്യം കണ്ടത്. ശാസ്‌താംകോട്ട നെടിയവിള സ്വദേശിയായ രാജേഷിനെ പൊലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

എട്ട് വർഷത്തെ പ്രണയത്തിന് ശേഷമാണ് ധന്യയും രാജേഷും വിവാഹിതരായത്. ധന്യ ഒരു ജൂവലറിയിൽ സെയിൽസ് റെപ്രസന്റേറ്റീവായി ജോലി നോക്കിയിരുന്നു. ടിപ്പർ ലോറി ഡ്രൈവറാണ് രാജേഷ്. ഇവർ തമ്മിൽ കഴിഞ്ഞ ദിവസം രാത്രിയും വഴക്ക് നടന്നതായാണ് ലഭ്യമായ വിവരം. ധന്യയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഭർതൃവീട്ടിലെ പീഡനമാണ് ധന്യയുടെ മരണകാരണമെന്ന് കാട്ടി വീട്ടുകാർ ശാസ്‌താംകോട്ട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.