wagon-r

ന്യൂഡൽഹി: ഒടുവിൽ മാരുതി സുസുക്കിയും ഇലക്ട്രിക്ക് വാഹന രംഗത്തേക്ക് ചുവടുവച്ചു. ജാപ്പനീസ് വാഹന നിർമാതാക്കളായ സുസുക്കിയുടെ ആദ്യ ഇലക്ട്രിക്ക് വാഹനം മാരുതിയിലൂടെ ഇന്ത്യയിൽ ലോഞ്ച് ചെയ്യിക്കാനാണ് ശ്രമം നടക്കുന്നത്. ലഭിക്കുന്ന വിവരങ്ങൾ ശരിയാണെങ്കിൽ 2025ഓടെ മാരുതിയുടെ ആദ്യ ഇവലക്ട്രിക്ക് വാഹനം ഇന്ത്യൻ വിപണിയിൽ എത്തും. അതിനു ശേഷമായിരിക്കും ജപ്പാനിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും വാഹനം എത്തുക.

കോംപാക്ട് ഹാച്ച്ബാക്കായ വാഗൺ ആ‌ർ ആയിരിക്കും മാരുതി സുസുക്കിയുടെ ബ്രാൻഡിൽ ആദ്യമായി ഇറങ്ങുന്ന ഇലക്ട്രിക്ക് വാഹനമെന്ന് കരുതുന്നു. മാരുതിയുടെ മറ്റ് വാഹനങ്ങൾ പോലെ കുറഞ്ഞ വിലയിൽ കൂടിയ മൈലേജ് നൽകുന്ന തരത്തിലായിരിക്കും ഇലക്ട്രിക്ക് വാഹനത്തിന്റെയും നി‌ർമാണം. 10 ലക്ഷത്തിൽ താഴെയായിരിക്കും വാഹനത്തിന്റെ വിലവരിക. ഇന്ത്യയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സബ്‌സിഡി കുറച്ച ശേഷമായിരിക്കും വാഹനം ഈ വിലയ്ക്ക് ലഭ്യമാകുക. ഒറ്റചാർജിൽ 250 കിലോമീറ്റർ വരെ ദൂരം വാഹനത്തിന് സഞ്ചരിക്കാൻ സാധിക്കും എന്നാണ് വിലയിരുത്തൽ. ഫാസ്റ്റ് ചാർജിൽ ഒന്നര മണിക്കൂർ കൊണ്ട് 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാനും സാധിക്കും.