ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സിൽ വെള്ളിമെഡൽ നേടിയ ഇന്ത്യയുടെ മീരാഭായ് ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വിജയം ഓരോ ഇന്ത്യക്കാരനും പ്രചോദനം നൽകുന്നുവെന്ന് പ്രധാനമന്ത്രി ആശംസിച്ചു.
ഇത് വിജയകരമായ തുടക്കം. മീരാഭായ് ചാനുവിന്റെ വെള്ളിമെഡൽ നേട്ടത്തിലൂടെ രാജ്യം സന്തോഷിക്കുന്നു. ഈ നേട്ടം ഇന്ത്യക്കാർക്ക് പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Could not have asked for a happier start to @Tokyo2020! India is elated by @mirabai_chanu’s stupendous performance. Congratulations to her for winning the Silver medal in weightlifting. Her success motivates every Indian. #Cheer4India #Tokyo2020 pic.twitter.com/B6uJtDlaJo
— Narendra Modi (@narendramodi) July 24, 2021
49 കിലോ വനിതാ വിഭാഗത്തിലാണ് മീരാഭായ് ചാനുവിന്റെ മെഡൽനേട്ടം. ഈ വിഭാഗത്തിൽ ചൈനയുടെ ഷിഹൂയി ഹൗ ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം നേടി. ഇന്തോനേഷ്യയുടെ ഐസ വിന്‍ഡിയാണ് വെങ്കലം നേടിയത്. ഭാരോദ്വഹനത്തിൽ കര്‍ണം മല്ലേശ്വരിയ്ക്ക് ശേഷം ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ താരത്തിന് മെഡൽ ലഭിക്കുന്നത്. 21 വർഷത്തിന് ശേഷമാണ് മെഡൽ നേട്ടം.