attack

ജമ്മു കശ്‌മീ‌ർ: വടക്കൻ കാശ്‌മീരിലെ ബന്ദിപോര ജില്ലയിൽ ഷോക്‌ബാബ മേഖലയിൽ സംയുക്ത സേനയും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ. ശനിയാഴ്‌ച പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതായാണ് വിവരം. രണ്ട് ഭീകരരെ സൈന്യം വധിച്ചു. മൂന്ന് സൈനികർക്ക് പരിക്കേറ്റു.

ഷോക്‌ബാബയിൽ ഭീകരരുടെ സാന്നിദ്ധ്യത്തെ കുറിച്ച് പ്രത്യേക വിവരം ലഭിച്ചതിനെ തുടർന്ന് സംയുക്ത സേന പരിശോധന ആരംഭിച്ചു, ഇതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യം സ്ഥലത്തെത്തിയപ്പോൾ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർത്തു. തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്. പൊലീസ്, കരസേന, സിആർ‌പി‌എഫ് എന്നിവരുടെ സംയുക്ത സേനയാണ് ഭീകരരോട് പൊരുതുന്നത്. എത്ര ഭീകരരാണ് സ്ഥലത്ത് ഒളിച്ചിരിക്കുന്നതെന്ന് അറിവായിട്ടില്ല. ഇപ്പോഴും കനത്ത വെടിവയ്‌പ്പ് നടക്കുകയാണ്.