അഭിനയം പോലെ മലയാളത്തിന്റെ മഹാനടൻ ലാലേട്ടന് ഏറെ ഇഷ്ടമുള്ളതാണ് പാചകവും. ഫേസ്ബുക്കിലൂടെ സ്‌പെഷ്യൽ ചിക്കൻ കറിയുടെ റസിപ്പിയുമായി ആരാധകരെ വിസ്മയിപ്പിച്ചിരിക്കുകയാണ് മോഹൻലാൽ . വെള്ളം ഒരു തുള്ളിപോലും ചേർക്കാതെ തയ്യാറാക്കുന്ന ചിക്കൻ കറിയുടെ കൂട്ടുകൾ പരിചയപ്പെടുത്തിയാണ് പാചകത്തിലേക്ക് കടക്കുന്നത്. ചിക്കൻ കറിയുടെ വീഡിയോ ഇതിനകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിട്ടുള്ളത്. സൂപ്പർതാരത്തിന്റെ പാചകം കണ്ട് ഷെഫ് സുരേഷ് പിള്ളയിട്ട കമന്റും ശ്രദ്ധേയമായി. ലാലേട്ടാ... ഇങ്ങനെ പോയാൽ ഞങ്ങളെല്ലാം അഭിനയിക്കാനിറങ്ങും എന്നാണ് സുരേഷ് പിള്ളയുടെ പ്രതികരണം. ഇതിന് വരൂ എന്ന മറുപടി നൽകിയാണ് മോഹൻലാൽ സ്വാഗതം ചെയ്തത്.