തിരുവനന്തപുരം:മികച്ച പൊലീസ് സ്‌റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം നേടിയ തമ്പാനൂർ പൊലീസ് സ്‌റ്റേഷനിലെ ലൈബ്രറിക്ക് പ്രേംനസീർ സുഹൃത് സമിതിയുടെ നേതൃത്വത്തിൽ പുസ്‌തകങ്ങൾ നൽകും.നാളെ ഉച്ചയ്‌ക്ക് ഒന്നിന് തമ്പാനൂർ സ്‌റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ മേയർ ആര്യാ രാജേന്ദ്രൻ ഉപഹാര സമർപ്പണവും സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ ലൈബ്രറിക്കുള്ള പുസ്തകങ്ങളും കൈമാറും. ഫോർട്ട് എ.സി പി.എസ്. ഷാജി,തമ്പാനൂർ സി.ഐ എസ്. സനോജ്, എസ്.ഐ വിമൽ രങ്കനാഥ് , സാഹിത്യകാരൻ സബീർ തിരുമല, എസ്.എം.വി.സ്കൂൾ എസ്.പി.സി ഇൻ ചാർജ് പി.സുനിത തുടങ്ങിയവർ പങ്കെടുക്കും.