ss

നെടുമങ്ങാട്:കേരള വിദ്യാർത്ഥി ജനത ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ക്യാഷ് പ്രൈസും മൊമെന്റോയും ഓൺലൈൻ വിദ്യാഭ്യാസത്തിനായുള്ള സ്മാർട്ട്ഫോൺ വിതരണവും ചെയ്തു. ജില്ലാപ്രസിഡന്റ് ഋത്വിക്ക് രാജീവിന്റെ അദ്ധ്യക്ഷതയിൽ കേരള ഓട്ടോകാസറ്റ് ചെയർമാൻ കെ.എസ് പ്രദീപ്കുമാർ ഉദ്ഘാടനം നിർവഹിച്ചു.കേരള വിദ്യാർത്ഥി ജനത സംസ്ഥാന പ്രസിഡന്റ്‌ വി.എസ്. സുധീഷ് മുഖ്യപ്രഭാഷണം നടത്തി. നെടുമങ്ങാട് ലയൻസ് ക്ലബ്‌ പ്രസിഡന്റ്‌ രാധാകൃഷ്ണൻ വിദ്യാർത്ഥികൾക്കായുള്ള ക്യാഷ് പ്രൈസ് കൈമാറി. പാർട്ടി ജില്ലാ സെക്രട്ടറിമാരായ പനയ്ക്കോട് മോഹനൻ, വേങ്ങോട് കൃഷ്ണകുമാർ, വല്ലൂർ രാജീവ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ കരിപ്പൂർ വിജയകുമാർ, സെക്രട്ടറി ടി. സാജൻ കേരള വിദ്യാർത്ഥി ജനത ജില്ലാ സെക്രട്ടറി ദിനിൻ .എൽ, ഷിജു .പി, ഹരികുമാർ, ശ്രീലേഖ തുടങ്ങിയവർ സംസാരിച്ചു.