നെടുമങ്ങാട്: അരുവിക്കര പഞ്ചായത്തിലെ വെമ്പന്നൂർ, കടമ്പനാട്, മണമ്പൂർ, ഭഗവതിപുരം, ഇറയാംകോട്, മൈലം എന്നീ വാർഡുകളിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി പഞ്ചായത്ത് അധികൃതർ വാട്ടർ അതോറിട്ടി അധികൃതരുമായി ചർച്ച നടത്തി. ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി എത്രയുംവേഗം കുടിവെള്ളക്ഷാമം പരിഹരിക്കാമെന്ന വാട്ടർ അതോറിട്ടി ഉറപ്പു നൽകിയതായി ജനപ്രതിനിധികൾ അറിയിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു, വൈസ് പ്രസിഡന്റ് മറിയക്കുട്ടി, ബ്ലോക്ക് മെമ്പർ അരുവിക്കര വി. വിജയൻ നായർ, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അൽഫിയ, വെമ്പന്നൂർ വാർഡ് മെമ്പർ ഷജിത, കടമ്പനാട് വാർഡ് മെമ്പർ അജേഷ്, അരുവിക്കര വാർഡ് മെമ്പർ ഗീതാ ഹരികുമാർ, കേരള വാട്ടർ അതോറിട്ടി അരുവിക്കര ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ നൗഷാദ്, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ കിരൺ ചന്ദ്, ഓവർസിയർ ലാൽവിൻ എന്നിവർ പങ്കെടുത്തു.