ananya

കൊച്ചി: ഫ്ലാറ്റിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ ട്രാൻസ്‌ജെൻഡർ അനന്യകുമാരി അലക്‌സിന്റെ സ്വകാര്യഭാഗങ്ങളിൽ ഉണങ്ങാത്ത മുറിവുണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് മുറിവാണിതെന്നാണ് റിപ്പോർട്ടിൽ പറയുന്നത് എന്നാൽ അനന്യയുടേത് ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക റിപ്പോർട്ടിലെ നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറിയിട്ടുണ്ട്.

ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ എറണാകുളം മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സംഘമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ചികിത്സാ പിഴവ് സംഭവിച്ചു എന്ന ആരോപണത്തെ തുടർന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാരുമായി പൊലീസ്ച ഇത്ർ സംബന്ധിച്ച് ചർച്ച നടത്തും. അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെയും പൊലീസ് ചോദ്യം ചെയ്യും

ചൊവ്വാഴ്ച രാത്രിയാണ് ഇടപ്പള്ളിയിലെ ഫ്‌ലാറ്റിൽ അനന്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അനന്യകുമാരി അലക്‌സിന്റെ പങ്കാളി തിരുവനന്തപുരം സ്വദേശി ജിജു രാജിനെയും കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു