തിരുവനന്തപുരം:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ തിരുവല്ലം പൊലീസ് പിടികൂടി. തമലം അംബേദ്കർ കോളനി സ്വദേശിയും മുൻ ഗവ.പ്രസ് ജീവനക്കാരനുമായ ശിവൻകുട്ടിയെയാണ് (66) അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച്ച രാത്രി 8.30നാണ് പെൺകുട്ടിക്ക് നേരെ അതിക്രമം നടന്നത്. പ്രതി തന്റെ മൂന്നാം ഭാര്യയായ പാച്ചല്ലൂർ സ്വദേശിനിയുടെ ചെറുമകളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ മലയിൻകീഴിലെ ഒളിസങ്കേതത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത്.ഇയാൾക്കെതിരെ പൂന്തുറ പൊലീസ് സ്റ്റേഷനിലും പോക്സോ കേസ് നിലവിലുണ്ട്.തിരുവല്ലം എസ്.എച്ച്.ഒ സുരേഷ്.വി.നായർ,എസ്.ഐ മാരായ വൈശാഖ്,മനോഹരൻ, സി.പി.ഒ മാരായ രാജീവ്,ശ്രീജിത്,സന്ദീപ്,വേണുഗോപാലൻനായർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.