kk

പാലക്കാട്: കൊടുവായൂരിലും ഷൊർണൂരിലും രാത്രി വൈകിയും വാക്സിനെടുക്കാൻ വൻതിരക്ക്.അനുഭവപ്പെട്ടു. കൊടുവായൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് തിരക്ക് അനുഭവപ്പെട്ടത്. രാത്രി എട്ട് വരെ 500ലേറെ പേരാണ് ക്യൂവിലുണ്ടായിരുന്നത്. ഒടുവിൽ പൊലീസ് എത്തി ആളുകളെ പറഞ്ഞുവിടുകയായിരുന്നു. ഇവിടെ സൂപ്രണ്ട് അടക്കം സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു.

ഷൊർണൂരിലും വാക്സിനേഷൻ പ്രതിസന്ധിയിലായിരുന്നു. ഷൊർണൂർ സർക്കാർ ആശുപത്രിയിലും രാത്രി വൈകിയും ആളുകൾ ക്യൂവിലായിരുന്നു.