ന്യൂഡൽഹി : പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എം.പി സുപ്രീം കോടതിയില്‍ ഹര്‍ജി നൽകി. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ബ്രിട്ടാസ് ഹർജിയിൽ ആവശ്യപ്പെട്ടു, അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണ് ഫോൺ ചോർത്തലെന്നും ഹര്‍ജിയില്‍ പറയുന്നു.
അതേസമയം പെഗാസസ് ഉപയോഗിച്ച് സമൂഹത്തിന്റെ വിവിധ തലത്തിലുളള അറുപതിലധികം സ്ത്രീകളുടെ ഫോൺ ചോർത്തിയെന്ന വിവരവും പുറത്തുവന്നിരുന്നു, സിവിൽ സർവീസ് ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, മാദ്ധ്യമ പ്രവർത്തകർ, അഭിഭാഷകർ, സാമൂഹ്യ പ്രവർത്തകർ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ളവർ പട്ടികയിലുണ്ട്. രാഷ്ട്രീയ നേതാക്കളുടെ സുഹൃത്തുക്കളായ സ്ത്രീകളുടെയും ഫോൺ പെഗാസസ് ചോർത്തിയെന്നാണ് റിപ്പോർട്ട് .