hareesh-peradi

തിരുവനന്തപുരം: ക്ഷേത്ര കവാടത്തിന് മുന്നിൽ 'കേരളത്തിന്റെ ദൈവം' എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രിയുടെ ഫ്ലക്സ് സ്ഥാപിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. വരുന്ന ഫാസിസ്റ്റുകൾക്ക് മുഴുവൻ കൂട്ടത്തോടെ മെമ്പർഷിപ്പ് കൊടുക്കുമ്പോൾ ഇത്തരം ദുരന്തങ്ങൾ സ്വാഭാവികമാണ്. സ്വയം വിമർശനങ്ങൾക്ക് വിധേയമാകുന്ന പുരോഗമന രാഷ്ട്രിയ വിദ്യാഭ്യാസത്തിന് ഊന്നൽ കൊടുക്കുക. അപ്പോൾ വരുന്നവരെ തിരിച്ചറിയാൻ പറ്റും. അറിവിനേക്കാൾ പ്രധാനമാണ് തിരിച്ചറിവെന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

വരുന്ന ഫാസിസ്റ്റുകൾക്ക് മുഴുവൻ കൂട്ടത്തോടെ മെമ്പർഷിപ്പ് കൊടുക്കുമ്പോൾ ഇത്തരം ദുരന്തങ്ങൾ സ്വാഭാവികമാണ്. ഫാസിസം മഹാവ്യാധിയാണ്. ആദ്യം നിങ്ങളെ പുകഴ്ത്തും. പിന്നെ നിങ്ങളെ കീഴ്പെടുത്തും. സ്വയം വിമർശനങ്ങൾക്ക് വിധേയമാകുന്ന പുരോഗമന രാഷ്ട്രിയ വിദ്യാഭ്യാസത്തിന് ഊന്നൽ കൊടുക്കുക. അപ്പോൾ വരുന്നവരെ തിരിച്ചറിയാൻ പറ്റും. അറിവിനേക്കാൾ പ്രധാനമാണ് തിരിച്ചറിവ്. ലാൽ സലാം...