karuvannur-bank

തൃശൂർ: കരുവന്നൂർ ബാങ്ക് ക്രമക്കേടിൽ ഭരണസമിതി അംഗങ്ങളെ ഇന്ന് ചോദ്യം ചെയ്യും. തൃശൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ രാവിലെ നേരിട്ട് ഹാജരാകാൻ മൂന്ന് അംഗങ്ങൾക്ക് അന്വേഷണ സംഘം നിർദേശം നൽകി.

തട്ടിപ്പിൽ ബാങ്ക് ഭരണ സമിതിക്കും പങ്കുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്. മുന്നൂറ് കോടിയിൽപ്പരം രൂപയുടെ അഴിമതിയാണ് കരുവന്നൂർ ബാങ്കിൽ നടന്നത്. എസ് പി സുദർശന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.


കോടികളുടെ വായ്പാത്തട്ടിപ്പിൽ സിപിഎം പ്രതിരോധത്തിലായ പശ്ചാത്തലത്തിൽ ഇന്ന് തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അടിയന്തര യോഗം ചേരും. ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് യോഗം. തട്ടിപ്പിൽ ഉൾപ്പെട്ട പാർട്ടി അംഗങ്ങൾക്കെതിരെയുള്ള നടപടിയും യോഗം ചർച്ച ചെയ്യും.