തൃശൂർ: കൊടകര കേസിൽ ബി ജെ പിയെ വെട്ടിലാക്കി പണം കൊണ്ടുവന്ന ധർമ്മരാജന്റെ മൊഴി. മൂന്നര കോടി തന്റേതല്ലെന്നും, ബിജെപി നേതാക്കളുടെ നിർദേശപ്രകാരം കൊണ്ടു വന്ന പണമാണതെന്നും ധർമ്മരാജൻ അന്വേഷണ സംഘത്തോട് പറഞ്ഞു.
പണം തന്റേതാണെന്ന് കോടതിയിൽ ഹർജി നൽകിയത് പരപ്രേരണ മൂലമാണെന്നും അദ്ദേഹം മൊഴി നൽകി. പണം നഷ്ടപ്പെട്ടത് പരാതിപ്പെട്ടാൽ കുടുങ്ങുമെന്ന് ബി ജെ പി നേതാക്കൾ പറഞ്ഞു. കുഴൽപ്പണമായതിനാലും, പാർട്ടിയ്ക്ക് ക്ഷീണമുണ്ടാകാതിരിക്കാനും പരാതി വേണ്ടെന്നുവച്ചതാണെന്നാണ് ധർമ്മരാജൻ പറയുന്നത്.
പണം നഷ്ടപ്പെട്ട കാര്യം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. വിശ്വാസം വരുന്നില്ലെന്ന് പറഞ്ഞ് സുരേന്ദ്രൻ ഫോൺവച്ചതായി ധർമ്മരാജൻ മൊഴി നൽകി.