cpm

ആലപ്പുഴ: വാക്‌സിൻ വിതരണത്തിനിടയിലെ തർക്കത്തിൽ ഡോക്‌ടർക്ക് മർദ്ദനമേറ്റു. കുട്ടനാട്ടിലാണ് സംഭവം. കുപ്പപ്പുറം പ്രാഥമിക കേന്ദ്രത്തിലെ ഡോക്‌ടർ ശരത് ചന്ദ്രബോസിനെ മർദ്ദിച്ചതിന് സിപിഎം നേതാക്കൾക്കെതിരെ നെടുമുടി പൊലീസ് കേസെടുത്തു.

പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മിച്ചമുള‌ള വാക്‌സിൻ വിതരണം ചെയ്യുന്നതിനെ ചൊല്ലി സിപിഎം പ്രവർത്തകരുമായുള‌ള തർക്കത്തിനൊടുവിലായിരുന്നു മർദ്ദനം. എന്നാൽ ഡോക്‌ടറെ മർദ്ദിച്ചിട്ടില്ലെന്നും പ്രതിഷേധിക്കുക മാത്രമാണ് ചെയ്‌തതെന്നും കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി പ്രസാദ് സിപിഎം നേതാക്കളായ എൽ.സി സെക്രട്ടറി രഘുവരൻ, വിശാഖ് വിജയ് എന്നിവർ പറഞ്ഞു. എന്നാൽ തന്നെ മുറിയിൽ പൂട്ടിയിടാൻ ഇവർ ശ്രമിച്ചതായാണ് ‌ഡോക്‌ടർ അറിയിച്ചത്.