sandeep-g-varrier

കേരളത്തിലെ കൊവിഡ് പ്രതിരോധത്തെ പരോക്ഷമായി പരിഹസിച്ച് ബി ജെ പി നേതാവ് സന്ദീപ് വാര്യർ. കൊവിഡ് കണക്കുകൾ നിരത്തിയാണ് പരിഹാസം. രാജ്യത്തെ പ്രതിദിന കേസുകളിൽ പകുതിയോളവും കേരളത്തിൽ നിന്നാണ്. ഇതുമായി ബന്ധപ്പെട്ട് വിമ‌ർശനവുമായി ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

കൊവിഡ് കണക്കുകൾ ഉയർത്തിപ്പിടിച്ച്‌ എതിരാളികൾ കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ അപഹസിച്ചേക്കാം. പക്ഷേ പച്ചരി തിന്നുന്നവർക്ക് മനസിലാകും , ഈ കണക്കുകൾ സൂചിപ്പിക്കുന്നത് കേരളത്തിന്റെ കൊവിഡ് പ്രതിരോധ രംഗത്തെ മികവാണ് എന്നാണ് പരിഹസിച്ചുകൊണ്ട് അദ്ദേഹം കുറിപ്പിൽ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കേരളത്തിൽ ടെസ്റ്റ് ചെയ്യുന്ന നൂറിൽ 11.91 % പേർക്കും കൊവിഡ് പോസിറ്റീവാകുമ്പോൾ ദേശീയ തലത്തിൽ അത് 2.40 % മാത്രമാണ് . രാജ്യത്ത് 39,097 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചപ്പോൾ അതിൽ 18,531 പേർ കേരളത്തിൽ നിന്നാണ്.

എതിരാളികൾ ഒരു പക്ഷേ ഈ കണക്കുയർത്തിപ്പിടിച്ച് കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ അപഹസിച്ചേക്കാം . പക്ഷേ പച്ചരി തിന്നുന്നവർക്ക് മനസ്സിലാകും , ഈ കണക്കുകൾ സൂചിപ്പിക്കുന്നത് കേരളത്തിൻ്റെ കൊവിഡ് പ്രതിരോധ രംഗത്തെ മികവാണ് എന്ന് .

കോട്ടകെട്ടിയതു കൊണ്ട് കേരളം രക്ഷപ്പെട്ടു .

#പിണറായി_ഡൈബം