priya-malik

ബുഡാപെസ്റ്റ്: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ഇന്നലെ മെഡലൊന്നും നേടാനായില്ലെങ്കിലും ഹംഗറിയിൽ നിന്ന് ഒരു സ്വർണ മെഡൽ എത്തി. ബുഡാപെസ്റ്റിൽ നടന്ന ലോക കേഡറ്റ് റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 73 കിലോഗ്രാം വിഭാഗത്തിൽ പ്രിയ മാലിക്കാണ് ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയത്.

എന്നാൽ സോഷ്യൽ മീഡിയയിൽ വൈറലായത് ഇന്ത്യയ്ക്ക് ഒളിമ്പിക്സിൽ സ്വർണം കിട്ടി എന്നായിരുന്നു. ആശംസകളുമായി രംഗത്തുവന്ന പല പ്രമുഖരും ഒളിമ്പിക്സിലല്ല ലോക ചാമ്പ്യൻഷിപ്പിലാണ് സ്വർണമെന്ന് പിന്നീടാണ് അറിഞ്ഞത്.