pranathi-nayak

ടോക്യോ: ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന പ്രണതി നായ്‌ക് ആദ്യ റൗണ്ടിൽ തോറ്റുപുറത്തായി. നാല് മത്സരവിഭാഗങ്ങളിൽ നിന്നുമായി 42.565 പോയന്റുകൾ നേടിയ പ്രണതി 29-ാം സ്ഥാനത്താണ് ആദ്യ റൗണ്ടിൽ ഫിനിഷ് ചെയ്തത്. ആദ്യ 24 റാങ്കുകളിലെത്തുന്നവർക്കാണ് ഫൈനലിലേക്ക് യോഗ്യത. തുടക്കത്തിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും പ്രണതി പിന്നീട് പിന്നാക്കം പോവുകയായിരുന്നു.