yashika

ചെന്നൈ: തമിഴ്‌സിനിമാ താരം യാഷിക ആനന്ദിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. ഇന്നലെ പുലർച്ചെ മഹാബലിപുരത്ത് വച്ച് നിയന്ത്രണം വിട്ട കാർ മീഡിയനിൽ ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിൽ ഒരാൾ മരിച്ചു. അമേരിക്കയിൽ എൻജിനിയറായി ജോലി നോക്കുന്ന ഹൈദരാബാദ് സ്വദേശി ഭവാനിയാണ് (28) മരിച്ചത്.യാഷികയും മൂന്ന് സുഹൃത്തുക്കളുമാണ് കാറിൽ ഉണ്ടായിരുന്നത്. നാല് പേരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഭവാനിയുടെ ജീവൻ രക്ഷിക്കാനായില്ല.

യാഷിക തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലാണ്.