rahman

ചെന്നൈ: സംഗീതജ്ഞൻ എ.ആർ.റഹ്‌മാനെതിരായ മൂന്നുകോടിരൂപയുടെ നഷ്ടപരിഹാര ഹ‌‌ർജി തള്ളി മദ്രാസ് ഹൈക്കോടതി . 2000ത്തിൽ റഹ്‌മാനെ പങ്കെടുപ്പിച്ച് ദുബായിൽ നടത്തിയ സംഗീതപരിപാടി പരാജയപ്പെട്ടതിന് നഷ്ടപരിഹാരമാവശ്യപ്പെട്ട് സംഘാടകൻ നൽകിയ ഹർജിയാണ് ജസ്റ്റിസ് ആർ.സുബ്രഹ്മണ്യം തള്ളിയത്.

സംഗീതപരിപാടി നഷ്ടത്തിലായതുമായി റഹ്മാന് ബന്ധമില്ലെന്നും പറഞ്ഞുറപ്പിച്ച തുകപോലും സംഘാടക‌ർ നൽകിയില്ലെന്നും റഹ്‌മാന്റെ അഭിഭാഷക കോടതിയെ അറിയിച്ചു.