kar

ഇന്ന് കാർഗിൽ വിജയ് ദിവസ്. കാ‌ർഗിൽ യുദ്ധത്തിൽ ഇന്ത്യ പാകിസ്ഥാനു മേൽ സമ്പൂർണജയം നേടിയതിന്റെ 22-ാം വാർഷികം.

1999 മേയ് 3 മുതൽ ജൂലായ് 26 വരെ നീണ്ട യുദ്ധത്തിൽ 527 ഇന്ത്യൻ സൈനികർ ധീരരക്തസാക്ഷികളായി. ഇന്ന് ജമ്മു കാശ്‌മീരിലെ ദ്രാസിൽ, കാർഗിൽ യുദ്ധസ്‌മാരകത്തിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദും ഡൽഹിയിലെ യുദ്ധസ്‌മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കാർഗിൽ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിക്കും. ദേശസ്നേഹത്തിന് പ്രചോദനമേകിയും ധീരതയ്ക്ക് പര്യായമെഴുതിയും നമുക്കായ് ജീവൻ ത്യജിച്ച ധീരസൈനികരുടെ ജ്വലിക്കുന്ന ഓർമ്മകൾക്കു മുന്നിൽ രാജ്യത്തിന്റെ സല്യൂട്ട്.

കാ​ർ​ഗി​ലി​നെ​ക്കു​റി​ച്ച് ​മോ​ദി

ലോ​കം​ ​മു​ഴു​വ​ൻ​ ​സാ​ക്ഷ്യം​ ​വ​ഹി​ച്ച​ ​ന​മ്മു​ടെ​ ​സാ​യു​ധ​ ​സേ​ന​യു​ടെ​ ​വീ​ര്യ​ത്തി​ന്റെ​യും​ ​അ​ച്ച​ട​ക്ക​ത്തി​ന്റെ​യും​ ​പ്ര​തീ​ക​മാ​ണ് ​കാ​ർ​ഗി​ൽ​ ​യു​ദ്ധം.​ ​കാ​ർ​ഗി​ലി​ന്റെ​ ​ആ​വേ​ശ​ക​ര​മാ​യ​ ​ക​ഥ​ ​നി​ങ്ങ​ൾ​ ​വാ​യി​ക്ക​ണ​മെ​ന്ന് ​ഞാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ക​യാ​ണ്.​ ​കാ​ർ​ഗി​ൽ​ ​പോ​രാ​ട്ട​ത്തി​ലെ​ ​ധീ​ര​ ​ഹൃ​ദ​യ​ങ്ങ​ളെ​ ​ന​മു​ക്കെ​ല്ലാ​വ​ർ​ക്കും​ ​അ​ഭി​വാ​ദ്യം​ ​ചെ​യ്യാം
ന​രേ​ന്ദ്ര​ ​മോ​ദി​ ,​ ​പ്ര​ധാ​ന​മ​ന്ത്രി​ ​(​മ​ൻ​ ​കീ​ബാ​ത്തി​ൽ)